ഓമശ്ശേരി:
സൗദി അറേബ്യയിലെ മദീനയിലുള്ള മസ്ജിദുന്നബവിയിൽ നിന്നും ഖുർആൻ മന:പാഠ പഠനത്തിലെ സർട്ടിഫിക്കറ്റ് കോഴ്സ് വിജയകരമായി പൂർത്തികരിച്ച്‌ നാട്ടിലെത്തിയ ഹാഫിള്‌ യു.പി.അബൂബക്കർ ഫൈസിയെ അമ്പലക്കണ്ടി ടൗൺ എസ്‌.കെ.എസ്‌.എസ്‌.എഫ്‌.കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.

മാസ്ജിദുന്നബവിയിലെ ഹറം മത കാര്യ വകുപ്പിന്റെ ഔദ്യോഗിക ഖുർആൻ-ഹിഫ്ള് സർട്ടിഫിക്കറ്റ് കോഴ്സാണ്‌ അബൂബക്കർ ഫൈസി പൂർത്തീകരിച്ചത്‌.ലോകത്തിലെ പ്രധാനപ്പെട്ട ഖുർആൻ -ഹിഫ്ള് സനദായാണ് ഇത്‌ ഗണിക്കപ്പെടുന്നത്.ഒരു വർഷക്കാലമായി മദീനയിൽ ഉപരിപഠനം നടത്തി വരികയായിരുന്നു ഇദ്ദേഹം.ഡോ:ശൈഖ് സൽമാൻ അബ്ദുൽ അഹദ് ബുഖാരി (അഫ്ഗാനിസ്ഥാൻ),ശൈഖ് ബഷീർ ഹാഷിമി അൽ മാലികി(മദീന)എന്നിവർക്ക് കീഴിലായിരുന്നു പഠനം.

അമ്പലക്കണ്ടി പുതിയോത്ത് മഹല്ല് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന പി.സി ഉസ്‌താദ്‌ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നായിരുന്നു ഖുർആൻ മന:പാഠം പൂർത്തിയാക്കിയത്.പുതിയോത്ത്‌ ദർസിലെ പഠനത്തിന്‌ ശേഷം പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിൽ നിന്ന് ഫൈസി ബിരുദം നേടി.കോഴിക്കോട് ഇടിയങ്ങരയിലെ അൽ മർക്കസുൽ ഫാറൂഖിയിൽ നിന്ന് അബ്ദുൽ റസാഖ് അൽ ഫുർഖാനിക്ക്‌ കീഴിലാണ്‌ ഖുർആൻ പാരായണ ശാസ്ത്രത്തിലെ ഉന്നത സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്.ദർശന ടി.വി ഖുർആൻ ടാലന്റ് ഷോ ഉൾപ്പടെ നിരവധി സംസ്ഥാന തല മൽസരങ്ങളിൽ ഒന്നാം സ്ഥാനവും ദേശീയ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്‌.എ.ടി.അബ്ദുൽ ഗഫൂർ ഫൈസി-മറിയം ദമ്പതികളുടെ പുത്രനാണ്‌.പ്രമുഖ പ്രഭാഷകൻ യു.പി.അബ്ദുല്ല സലീം വാഫി സഹോദരനാണ്‌.

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ടൗൺ എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ ഉപഹാരം കൈമാറി.അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.എ.കെ.അബൂബക്കർ ഹാജി,എ.ടി.അബ്ദുൽ ഗഫൂർ ഫൈസി,യു.പി.അബ്ദുല്ല സലീം വാഫി,വി.സി.അബൂബക്കർ,കെ.ടി.ഇബ്രാഹീം ഹാജി,കെ.ടി.എ.ഖാദർ,യു.കെ.ശാഹിദ്‌,നെച്ചൂളി അബൂബക്കർ കുട്ടി,പി.ടി.മുഹമ്മദ്‌,ഇ.കെ.മുഹമ്മദ്‌,ഇ.കെ.മുഹമ്മദലി,ഇബ്രാഹീം കുറ്റിക്കര,ശംസുദ്ദീൻ നെച്ചൂളി,അഷ്‌ റഫ്‌ കീപ്പോര്‌,എസ്‌.കെ.എസ്‌.എസ്‌.എഫ്‌.ഭാരവാഹികളായ ഇ.കെ.ജിയാദ്‌,കെ.എം.സിനാൻ,ഷാനു തടായിൽ,യു.കെ.ഇർഷാദ്‌ എന്നിവർ സംസാരിച്ചു.

ഫോട്ടോ:മസ്ജിദുന്നബവിയിൽ നിന്നും ഖുർആൻ ഹിഫ്ള് സനദ് നേടിയ ഹാഫിള്‌ യു.പി.അബൂബക്കർ ഫൈസിക്ക്‌ അമ്പലക്കണ്ടി ടൗൺ എസ്‌.കെ.എസ്‌.എസ്‌.എഫ്‌.കമ്മിറ്റിയുടെ ഉപഹാരം ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി കൈമാറുന്നു.

Post a Comment

أحدث أقدم