ന്യൂഡൽഹി: വിമർശനങ്ങൾക്കിടയിലും വനസംരക്ഷണ ഭേദഗതി ബില്ലിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ യാതൊരു മാറ്റവും വരുത്താത്ത 200-ഓളം പേജുകളുള്ള ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചു. 31 അംഗ പാര്‍ലമെന്ററി സമിതിയിലെ 18 ബിജെപി അംഗങ്ങളും ബില്ലിനെ പിന്തുണച്ചു.
ഒരു മാറ്റവും വരുത്താതെ അംഗീകരിച്ച ബില്ലിനെതിരെ സമിതിയിലെ നാല് പ്രതിപക്ഷ അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
നാല് കോണ്‍ഗ്രസ് അംഗങ്ങളില്‍ പ്രദ്യുത് ബര്‍ദലേയി, ഭുല്‍ദേവി നേതം തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ജവഹര്‍ സിര്‍കര്‍, ഡിഎംകെ അംഗം ആര്‍ ഗിരിരാജന്‍ എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.
ഭേദഗതി നിയമം വഴി ദേശസുരക്ഷ സംബന്ധിച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും, കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സാധിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രാജ്യാന്തര അതിര്‍ത്തിക്ക് 100 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സുരക്ഷാ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ പുതിയ ഭേദഗതി വഴി സര്‍ക്കാരിന് സാധിക്കും.
കൂടാതെ ഇത് നടപ്പിലാക്കുക വഴി വനംവകുപ്പിന്റെ അനുമതിയില്ലാതെ തന്നെ ടൂറിസം പോലുള്ള വികസന പ്രവർത്തനങ്ങൾക്കുൾപ്പെടെ ഭൂമി വിനിയോഗിക്കാം.
സംരക്ഷിത വനം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന വിവാദ വ്യവസ്ഥ മാറ്റണമെന്ന് ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ ആക്ടിവിസ്റ്റുകൾ ഉൾപ്പടെയുള്ള നിരവധിപ്പേർ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ വനങ്ങൾക്കും വന്യജീവികൾക്കും ഈ റിപ്പോർട്ട് നാശം വരുത്തുമെന്ന് പരിസ്ഥിതി സംരക്ഷകർ പറഞ്ഞു. ബില്ലിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. ഈ റിപ്പോർട്ട് രാജ്യത്തെ പൗരന്മാരെ നിരാശപ്പെടുത്തുകയാണെന്നും വനവന്യജീവികളെ ഇത് നശിപ്പിക്കുമെന്നും പരിസ്ഥിതി സംരക്ഷകയും പത്രപ്രവർത്തകയുമായ പ്രേരണ സിംഗ് ബിന്ദ്ര പറഞ്ഞു.
إرسال تعليق