തിരുവമ്പാടി : പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി കഴിഞ്ഞ 30 വര്ഷകത്തോളമായി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്ത്തി ക്കുന്ന ഹെല്പിംയഗ് ഹാന്‌്ുുസ് ചാരിറ്റബിൾ ട്രസ്റ്റ് തിരുവമ്പാടി പുന്നക്കലിൽ ആരംഭിക്കുന്ന കെയർ ഹോം വില്ലേജിൽ സൗഹൃദ സംഗമവും വൃക്ക രോഗ നിർണയ ക്യാമ്പും സംഘടിപ്പിക്കുന്നു.
തിരുവമ്പാടിയിലെ കെയര്‍ ഹോം വില്ലേജ് നാട്ടുകര്ക്ക് പരിചയപെടുത്തുന്നതിനും
ഹെല്പിങ് ഹാൻഡ്സ്
പ്രവർത്തനങ്ങളെ അടുത്തറിയുന്നതിനുമായി രാവിലെ 9.30ന് നടക്കുന്ന സൗഹൃദ സംഗമത്തിൽ പ്രദേശത്തെ ജനപ്രതിനിധികളും മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാവപ്പെട്ട രോഗികൾക്ക് മരുന്ന് വിതരണത്തിൽ തുടങ്ങിയ സേവന പ്രവൃത്തികള്‍ ഇപ്പോൾ ഭക്ഷണ വിതരണം, ചികിത്സാ സഹായം, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം, വൃക്ക രോഗ നിര്ണ്ണലയ ക്യാമ്പുകൾ, രക്ത ദാനം, ആമ്പുലൻസ് സർവീസ്, വീട് നിർമ്മാണം, ശൗചാലയ നിർമ്മാണം , ആരോഗ്യ ബോധവത്കരണം, ദുരന്ത നിവാരണ പദ്ധതി, കെയര്‍ ഹോം തുടങ്ങി പതിനഞ്ചോളം മേഖലയിൽ ആയിരക്കണക്കിന് മനുഷ്യർക്ക് കരുതലായി മാറാനായി.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് കെയര്‍ ഹോം. നിർധരായ കാന്സനർ, കിഡ്നി രോഗികള്ക്ക്മ ചികിത്സാ കാലയളവില്‍ അണുവിമുക്തമാക്കപ്പെട്ട അന്തരീക്ഷത്തില്‍ താമസവും ഭക്ഷണവും വാഹന സൗകര്യവും നൽകാനായി മെഡിക്കല്‍ കോളേജിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെയർ ഹോം. 1700 ൽ പരം രോഗികള്ക്ക്ഥ കെയർ ഹോമിലുടെ ആശ്വാസമൊരുക്കാനായി.
2021ല്‍
ഹെല്പിങ് ഹാൻഡ് സിന്റെ
ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് റിഹാബിറ്റ്. നട്ടെല്ലിന് പരിക്ക് പറ്റി ശരീരത്തിന്റെ ചലനശേഷി പൂര്ണ്ണാമായോ ഭാഗികമായോ നഷ്ടപ്പെട്ട നിര്ധിനരായ സഹോദരങ്ങളുടെ പുനരധിവാസം ലക്ഷ്യം വെച്ച് കെയര്‍ ഹോമിൽ പ്രവര്ത്ത്നം തുടങ്ങി. ഫിസിയോ തെറാപ്പി, ഒക്യൂപേഷണല്‍ തെറാപ്പി, നഴ്സിംഗ് കെയര്‍, കൗണ്സിരലിംഗ്, ഹോം കെയര്‍ സേവനങ്ങൾ, തൊഴിൽ പരിശീലനം, ജീവിത ചുറ്റുപാടുകളുടെ ക്രമീകരണം, സ്ഥിര വരുമാനത്തിന്റെ മാര്ഗ്ഗ ങ്ങൾ എന്നിവയെല്ലാം ന്യൂറോ റിഹാബ് പദ്ധതിയിൽ ഉൾപ്പെടുന്നു.
റിഹാബിറ്റിൽ കഴിഞ്ഞ വര്ഷംഹ 138 രോഗികൾക്ക് സേവനം ഒരുക്കാനായി. നിലവിൽ കെയര്‍ ഹോമിന്റെ മുകൾ നിലയിലുള്ള റിഹാബിറ്റിൽ 10 രോഗികൾക്കുള്ള സൗകര്യമേ നിലവിലുള്ളൂ. നിരവധി പേരാണ് അഡ്മിഷന് ഊഴം കാത്ത് കിടക്കുന്നത്.
ഹെല്പിങ് ഹാൻഡ്സിന്റെ
ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭമാണ് കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ന്യൂറോ റിഹാബ്. ന്യൂറോ വൈകല്യമുള്ളവരെ സ്വയം പര്യാപ്തരാക്കി അവർക്ക് തൊഴിൽ സാധ്യതകളും സാമൂഹിക പങ്കാളിത്തവും ഉറപ്പ് വരുത്തുക എന്നതാണ് കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ന്യൂറോ റിഹാബ് ലക്ഷ്യമിടുന്നത്.
ഇതിനായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പുന്നക്കലിൽ കെയർ ഹോം വില്ലേജ് ആരംഭിക്കുകയാണ്.
വൃക്ക രോഗ നിർണയ രംഗത്ത് ഹെൽപ്പിംഗ് ഹാൻസിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ അഭിമുഖ്യത്തിലാണ് വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വൃക്ക രോഗ നിർണയ ക്യാമ്പ് രാവിലെ 9 മണിക്ക് ആരംഭിക്കുമെന്ന് സംഘടക സമിതി പത്ര സമ്മേളനത്തിൽ അറിയിച്ചു.
എം പി മൂസ്സ മാസ്റ്റർ കൊടുവള്ളി (ചെയർമാൻ സംഘടക സമിതി ),
ഷൗക്കത്തലി
തിരുവമ്പാടി (കൺവീനർ ),
മജീദ് മാസ്റ്റർ പുത്തൂർ,
മുനീർ പുന്നക്കൽ ,
പി.വി അബ്ദുൽ , സലാം മാസ്റ്റർ ഓമശ്ശേരി,
കെ.വി നിയാസ് ( ഹെൽ പിംഗ് ഹാന്റ്സ്),
കെ പി ഹനീഫ (ഹെൽ പിംഗ് ഹാന്റ്സ് ), എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
إرسال تعليق