ജിദ്ദ: ഹൃദയാഘാതത്തെതുടർന്ന് മലപ്പുറം സ്വദേശിനിയായ ഉംറ തീർത്ഥാടക ജിദ്ദയിൽ മരിച്ചു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശിനി കെ.കെ ഖദീജ (34) ആണ് മരിച്ചത്.
ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനായി ശനിയാഴ്ച പുലർച്ചെ മദീനയിൽ നിന്നും ജിദ്ദ വിമാനത്താവളത്തിലേക്കു ബസിൽ യാത്ര ചെയ്യുന്നതിനിടെ ജിദ്ദയിൽ നിന്ന് 200 കിലോമീറ്റർ ദൂരെ അൽ അംന എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
ഭർത്താവ്: പുള്ളാട്ട് മുജീബ്, ഏക മകൻ: ഹാഫിള് റിള് വാൻ. മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
إرسال تعليق