കോടഞ്ചേരി:  വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ത്രിദിന സഹവാസ  ക്യാമ്പ് ELYSIUM 2023 തുടക്കമായി.


2023 ഒക്ടോബർ 26നു വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം
 3.00 മണിക്ക്  സ്കൗട്ട്  ആൻഡ് ഗൈഡ്സ് പതാക ഉയർത്തി ആരംഭിച്ച  ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജ്മെന്റ് പ്രതിനിധിയും അദ്ധ്യാപികയുമായ സി. സുധർമ്മ എസ് ഐ സി അധ്യക്ഷത വഹിച്ചു.


താമരശ്ശേരി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക്ട് കമ്മീഷണറും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ സേവിയർ വി ടി ഭദ്രദീപം തെളിയിച്ചു ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.

ഹൈസ്കൂൾ വിഭാഗം സ്കൗട്ട്സ് മാസ്റ്ററും സംഗീത അദ്ധ്യാപകനുമായ രാജേഷ് ബാബു , സ്റ്റാഫ് സെക്രട്ടറി റോഷൻ ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിച്ചു.

സ്കൗട്ട്സ് മാസ്റ്റർ ജിൻസ് ജോസ് ത്രിദിന ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ഗൈഡ്സ് ക്യാപ്റ്റൻ ഗ്ലാഡിസ് പി പോൾ ഏവർക്കും നന്ദി അറിയിച്ചു.

ജെയ്‌സ് ജോജി, മിന്നാ മരിയ എന്നിവർ പ്രോഗ്രാം അംഗറിങ്ങിനു നേതൃത്വം നൽകി.

പ്ലസ് വൺ, പ്ലസ് ടു സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഹയർ സെക്കന്ററി വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.

വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനവും സമൂഹിക  നന്മയ്ക്കുതകുന്ന വിവിധങ്ങളായ ക്ലാസ്സുകളും, ദ്വിതീയ  സോപാൻ പരീക്ഷ മുന്നൊരുക്ക പരിശീലന  പ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം നൽകുന്ന പ്രസ്തുത ക്യാമ്പ്  28നു ശനിയാഴ്ച ഉച്ചയോടെ സമാപനം കുറിക്കും.

Post a Comment

Previous Post Next Post