കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സന്നദ്ധം - ഫയർ ആൻഡ് സേഫ്റ്റി പരിശീലന പരിപാടി സംഘടിപ്പിച്ചു.

മുക്കം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർമാരായ സാലിഹ് കെ. റ്റി, ജോഷി സി. എന്നിവർ ക്ലാസ്സിനു നേതൃത്വം നൽകി. 

ആകസ്മികമായി ഉണ്ടാകുന്ന ദുരന്തങ്ങളെയും അപകട സാഹചര്യങ്ങളെയും നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന നേതൃത്വ പരിശീലന പരിപാടിയാണ് സന്നദ്ധം.

 അപ്രതീക്ഷിത സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാനുള്ള പരിചയവും ധൈര്യവും നേടാൻ  ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
എൻഎസ്എസ് വോളണ്ടിയർ ലീഡേഴ്സ്, അധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ പ്രസ്തുത പരിപാടിയ്ക്ക് നേതൃത്വം നൽകി.

Post a Comment

أحدث أقدم