താമരശ്ശേരി:
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥ് താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിലിനെ സന്ദർശിച്ച് ചർച്ച നടത്തി.
കേരളത്തിലെ മാർക്സിസ്റ്റ്,
കോൺഗ്രസ്സ് പ്രസ്ഥാനങ്ങൾ നടത്തുന്ന പ്രചാരണങ്ങളും , പ്രക്ഷോഭങ്ങളും വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ളതാണെന്ന് പി. രഘുനാഥ് പറഞ്ഞു.
കേരളീയ സമൂഹം ഒറ്റക്കെട്ടായി നിലക്കൊള്ളണമെന്ന് രഘുനാഥ് കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, മണ്ഡലം പ്രസിഡണ്ട് ഷാൻ കരിഞ്ചോല, ജില്ലാ സെൽ കോ ഓർഡിനേറ്റർ ടി. ചക്രായുധൻ, മണ്ഡലം ജനറൽ സെക്രടറിമാരായ വത്സൻ മേടോത്ത്, ടി.ശ്രീനിവാസൻ, ജില്ലാ കമ്മിറ്റി അംഗം വി.കെ. ചോയിക്കുട്ടി, വി.ദേവദാസ് ,കെ.സി.രാമചന്ദ്രൻ , ബിൽജു രാമദേശം, ബബീഷ്. എ.കെ, കെ.പി.സുധീഷ് ,സുനിൽകുമാർ സംബന്ധിച്ചു.
إرسال تعليق