വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ വിളഞ്ഞ ചോളത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം മുക്കം നഗരസഭാംഗം വേണു കല്ലുരുട്ടി നിർവഹിക്കുന്നു.
ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ വിദ്യാലയ പരിസരം പച്ചപ്പിൽ നിലനിർത്തുന്നതിനായി വളർത്തിയ ചോളത്തിന്റെ വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്റെ ഉദ്ഘാടനം മുക്കം നഗരസഭാംഗം വേണു കല്ലുരുട്ടി നിർവഹിച്ചു
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ബിജു മാത്യു ,അഞ്ജു മാത്യു, റോസ്മി രാജു , സജന വരുൺ വിദ്യാർഥി പ്രതിനിധികളായ ആയിഷറിയ, അബീറ മറിയം എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ വർഷം വിളവെടുത്ത ചോളത്തിന്റെ പോളയും പൂങ്കുലയും കൊണ്ട് പ്രവൃത്തിപരിചയ ക്ലബിന്റെ നേതൃത്വത്തിൽ കൗതുക വസ്തുക്കൾ നിർമിക്കുകയും ചോളം ചോളാപ്പൊരിയാക്കി കുട്ടികൾക്ക് നൽകിയും മാതൃക കാട്ടിയ വിദ്യാലയമാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ
إرسال تعليق