കോഴിക്കോട്: 
പുതിയ കളക്ടറായി നിയമിതനായ സ്‌നേഹിൽകുമാർ സിംഗ് നാളെ രാവിലെ 10.15ന് ജില്ലയുടെ ചുമതലയേറ്റെടുക്കും. 
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു. നേരത്തെ ഐ.ടി മിഷൻ ഡയറക്ടർ, കണ്ണൂർ ജില്ലാ വികസന കമ്മിഷണർ, ഫോർട്ട് കൊച്ചി സബ് കളക്ടർ, കോഴിക്കോട് അസി. കളക്ടർ എന്നീ ചുമതലകൾ വഹിച്ചു.

 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. റൂർഖീ ഐ.ഐ.ടി.യിൽനിന്ന് സിവിൽ എൻജിനീയറിഗ് ബിടെക് ബിരുദവും ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. 

ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയാണ്. അതേ സമയം തിരുവനന്തപുരത്ത് ജോയിന്റ് ലാന്റ് റവന്യൂ കമ്മിഷണറായാണ് മുൻ കളക്ടർ എ ഗീതയ്ക്ക് സ്ഥാനമാറ്റം ലഭിച്ചിട്ടുള്ളത്. ചുമതലയേറ്റെടുക്കുന്ന ദിവസം പിന്നീട് പ്രഖ്യാപിക്കും.

Post a Comment

أحدث أقدم