തിരുവമ്പാടി : നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന മുക്കം ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ കിരീടം കരസ്ഥമാക്കി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ.
റിസർച്ച് ടൈപ്പ് പ്രോജക്ടിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനവും ശാസ്ത്രനാടകം, സ്റ്റിൽ മോഡൽ എന്നിവയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും വർക്കിംഗ് മോഡൽ, ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റ്, സയൻസ് ക്വിസ് എന്നിവയിൽ
എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടിയാണ് മുക്കം
ഉപജില്ലയിലെ മുഴുവൻ സ്കൂളുകളെയും പിന്തള്ളി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കിയത്.
إرسال تعليق