തിരുവമ്പാടി :
സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികളും ജനകീയ പ്രശ്നങ്ങളെ കുറിച്ചുമെല്ലാം ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് എത്തുന്ന നവകേരള സദസിന് തിരുവമ്പാടി മണ്ഡലത്തിലെ മുന്നൊരുക്കങ്ങൾ തുടങ്ങി നവംബർ 26 ന് രാവിലെലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദവും പങ്കെടുക്കുന്ന നവകേരള സദസ് മുക്കം ഓർഫനേജ് പരിസരത്ത് നടക്കുന്നത്.
മണ്ഡലത്തിലെ പരമാവധിയാളുകളെ പങ്കെടുപ്പിച്ച് ജനകീയ മാക്കുവാൻ എം എൽ എ ലിന്റോ ജോസഫ് ചെയർമാനുംനോഡൽ ഓഫീസർവിനയരാജ് കൺവീനറുമായ 1501 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി
ഇതിന്റെ തുടർച്ചയായിട്ടാണ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിക്കുന്നത്
തിരുവമ്പാടി പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം അനുരാഗ് ഓഡിറ്റോറിയത്തിൽ നടന്നു. ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗം കെ.എൻ മുഹമ്മദലി അദ്യക്ഷനായിരുന്നു
മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോളി ജോസഫ് ചെയർമാനും, പഞ്ചായത്ത് സെക്രട്ടറി വിപിൻ ജോസഫ് കൺവീനറുമായ 501 അംഗ സംഘാടക സമിതിയാണ്‌രൂപീകരിച്ചത് യോഗത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള എഴുനൂറോളം പേർ പങ്കെടുത്തു.
Post a Comment