താമരശ്ശേരി:
താമരശ്ശേരിയിലെ വിവിധ കേന്ദ്രങ്ങളിലായി ഇന്നലെ ആരംഭിച്ച താമരശ്ശേരി സബ്ജില്ലാ ശാസ്ത്രോത്സവത്തിലെ വിവിധ മേളകളിൽ കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂൾ ജേതാക്കളായി.
സബ്ജില്ല ഗണിതശാസ്ത്രമേളയിലെ ക്വിസ് മത്സരത്തിൽ സെന്റ് ജോസഫ് എൽ പി സ്കൂളിലെ ജോൺ സാവിയോ ഷിജോ ഒന്നാം സ്ഥാനവും, ശാസ്ത്രമേളയിലെ സയൻസ് ക്വിസ്സിൽ ജോഹാൻ ജസ്റ്റിൻ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികളായവരെ മാനേജ്മെന്റും പിടിഎയും പ്രത്യേകം അഭിനന്ദിച്ചു.
إرسال تعليق