കൊടുവള്ളി: 
യു ഡയസ് ഡേറ്റ അപ്ഡേറ്റ് ചെയ്യാൻ സ്കൂളുകൾക്ക് സമയം നീട്ടി നൽകണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

 പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളുടെ ഈ അധ്യയന വർഷത്തെ സ്കൂൾ ഡേറ്റ ഈ മാസം അപ്ഡേറ്റ് ചെയ്യണമെന്ന് ഉത്തരവിൽ ആവശ്യപ്പെടിട്ടുള്ളത്.  

സ്കൂൾ തല  കലാ കായിക മേളകളുമായി മേലധികാരികളും  അധ്യാപകരും തിരിക്കിലായിരിക്കുകയും കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവനുസരിച്ച് ഉപജില്ലാ കലാമേളകൾ വരെ ഈ മാസം നടത്തി തീർക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ഡാറ്റകൾ വിശകലനം ചെയ്യുന്നതിന് വേണ്ടത്ര സമയം കിട്ടാത്തത് വളരെയധികം പ്രയാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സമയ പരിധി നീട്ടി നൽകണമെന്ന് കെ.പി.എസ്.ടി.എ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പി.സിജു, സെക്രട്ടറി ഒ.കെ.ഷെറീഫ്, ട്രഷറർ പി.എം. ശ്രീജേഷ് എന്നിവർ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم