ഇടുക്കി കൊച്ചറ രാജാക്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പിതാവും രണ്ട് മക്കളുമാണ് മരിച്ചത്.
പറമ്പില്‍ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് സൂചന. കനത്ത മഴയെ തുടർന്നാണ് ലൈൻ കമ്പി പൊട്ടിയതെന്നാണ് നിഗമനം.
രാജാക്കണ്ടം ചെമ്പകശ്ശേരി കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കൊച്ചറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
إرسال تعليق