മുക്കം :
ദുരന്ത മുഖങ്ങളിൽ മനസാനിധ്യം കൈവിടാതെ രക്ഷാപ്രവർത്തനം നടത്താൻ ഐ.ടി.ഐ ട്രെയിനികളെ പര്യാപ്തമാക്കിക്കൊണ്ട് മുക്കം എം.എം.ഒ പ്രൈവറ്റ് ഐ.ടി.ഐയിൽ ഏകദിന ദുരന്തനിവാരണ പരിശീലനം നടത്തി. 


മുക്കം എം.എം.ഒ പ്രൈവറ്റ് ഐ.ടി.ഐയും സായി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരളയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. പ്രകൃതി ദുരന്തങ്ങൾ, ജല അപകടങ്ങൾ, വൈദ്യുതി ആഘാതം,തീപ്പൊള്ളൽ. വാഹനാപകടങ്ങൾ, ബോധക്ഷയം, അപസ്മാരം, മുറിവേൽക്കൽ, കെട്ടിടത്തിൽ അകപ്പെടൽ എന്നിവയൊക്കെ നേരിടുവാനുള്ള പ്രായോഗിക പരിശീലനം പരിപാടിയുടെ ഭാഗമായി നടന്നു. 

ഐ.ടി.ഐ പ്രിൻസിപ്പാൾ ലിസി ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. സിനീഷ്‌കുമാർ സായി,ബിബി തിരുമലയിൽ,ഷാജി താമരശ്ശേരി എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

أحدث أقدم