മുക്കം :
ജനങ്ങൾക്ക് ഗവൺമെന്റിനോടും ഗവൺമെന്റിന് ജനങ്ങളോടും നേരിട്ട് സംവദിക്കാൻ കഴിയുന്ന വിശാലമായ ജനാധിപത്യ മാതൃകയാവും നവകേരള സദസെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.


 മുക്കത്ത് തിരുവമ്പാടി മണ്ഡലത്തിലെ നവകേരള സദസിന്റെ  മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി .


ഒരു മന്ത്രിസഭ തന്നെ ജനങ്ങളിലേക്ക് ഇറങ്ങി വന്ന് അവരുമായി നേരിട്ട് സംവദിക്കുന്ന ലോകത്തെ ആദ്യ സംഭവമായിരിക്കും നവകേരള സദസെന്ന് മന്ത്രി മുഹമദ് റിയാസ് പറഞ്ഞു.


ജനങ്ങൾക് ഗവൺമെന്റിനോട പറയാനുള്ളതും ഗവൺമെന്റിന് ജനങ്ങളാട് പറയാനുള്ളതുമായ കാര്യങ്ങൾ പങ്കു വെക്കുന്ന വിശാലമായ ജനാധിപത്യ സംവിധാനമായി നവകേരള സദസ് മാറുമെന്നും മന്ത്രി പറഞ്ഞു.

 മുക്കത്ത് തിരുവമ്പാടി മണ്ഡലം നവകേരള സദസിന്റെ  സംഘാടക സമിതി അവലോകന യോഗത്തിൽ പങ്കെടുത്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കിയ വലിയ വികസന പദ്ധതികളുടെ പശ്ചാത്തലത്തിൽ നവകേരള സദസിന്റെ മുന്നൊരൂക്കങ്ങൾ നല്ല രീതിയിൽ നടക്കുന്നതിൽ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

പരിപാടി നടത്തുന്ന മുക്കം ഓർഫനേജിന്റെ പുതിയ ഓഡിറ്റോറിയവും പരിസരവും മന്ത്രിയും സംഘവും കണ്ട് വിലയിരുത്തി
തുടർന്ന് നടന്ന അവലോകനയോഗത്തിൽ വിവിധ സബ് കമ്മറ്റി ഭാരവാഹികളുമായും ചുമതലയുള്ള ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി.

ലിന്റോജോസഫ് എംഎൽഎ, കൺ വീനർ  നോഡൽ ആഫീസർ വിനയരാജ്, കാർഷിക വികസനബാങ്ക് ചെയർമാൻ ടി.വിശ്വനാഥൻ വിവിധ കമ്മറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم