പൂനൂർ : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വർഗീയ വിദ്വേഷ പ്രചാരങ്ങൾക്കെതിരെ എസ് ഡി പി ഐ പൂനൂരിൽ സായാഹ്ന സംഗമം സംഘടിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ സഖാഫി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് ഉണ്ടായ കുപ്രചരണങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും ആശങ്ക അറിയിക്കുകയും സമാന സാഹചര്യങ്ങളെ യുക്തിയോടെ നേരിടണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗം ബാലൻ നടുവണ്ണൂർ സന്നിഹിതനായിരുന്നു , മണ്ഡലം പ്രസിഡന്റ് നവാസ് നടുവണ്ണൂർ അധ്യക്ഷത വഹിച്ചു ,സലാം കപ്പുറം, ഉമ്മർ പാറക്കൽ റാഷിദ് പിടി , തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق