തിരുവമ്പാടി :
അടിക്കടിയുള്ള ചാർജ് വർധനയിലൂടെ ഇടതു മുന്നണി സർക്കാർ സാധാരണക്കാർക്ക് കനത്ത വൈദുതാഘാതമാണ് ഏല്പിക്കുന്നതെന്നു തിരുവമ്പാടി മുസ്‌ലിം ലീഗ് കമ്മറ്റി ആരോപിച്ചു.

സർക്കാർ ഏജൻസികളും പൊതുമേഖല സ്ഥാപനങ്ങളും ഒടുക്കാനുള്ള ശതകോടി കണക്കിനു കുടിശിഖ പിരിച്ചെടുക്കാതെ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനത്തെ സർക്കാർ വീണ്ടും വീണ്ടും പോക്കറ്റടിക്കുകയാണന്ന് . തിരുവമ്പാടി കെഎസ്ഇബി ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ മുസ്ലീലീഗ് .

പ്രതിഷേധ മാർച്ച് ഭാരവാഹികളായ മോയിൻ കവുങ്ങിൽ, ഷൌക്കത്തലി, അസ്ക്കർ, ജവഹർ , യൂത്ത് ലീഗ് സെക്രട്ടറി ജംഷിദ് കാളിയേടത്ത്, എന്നിവർ നേത്യത്വം നൽകി.

Post a Comment

أحدث أقدم