താമരശ്ശേരി :
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടന്ന അപകടത്തിൽ മരിച്ച നാലു പേരിൽ ഒരാൾ താമരശ്ശേരി കോരങ്ങാട് സ്വദേശിനി.
കോരങ്ങാട് തുവ്വക്കുന്ന് താമസിക്കുന്ന വയലാപ്പള്ളിൽ തോമസ്, കൊച്ചുറാണി ദമ്പതികളുടെ മകൾ സാറാ തോമസാണ് (19) മരിച്ചത്.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രാവിലെ 09:00 മണിയോടെ കുസാറ്റ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വെച്ചു.
പൊതു ദർശനത്തിനു ശേഷം പതിനൊന്നു മണിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി താമരശ്ശേരിയിലേക്ക് പുറപ്പെട്ടു.
വൈകുന്നേരം 05:00- മണിക്ക് താമരശ്ശേരി അൽഫോൻസാ സീനിയർ സെക്കണ്ടറി സ്കൂളിൽ പൊതുദർശനത്തിനു വെക്കും.
സംസ്കാരം നാളെ (27-11-2023-തിങ്കൾ) രാവിലെ 09:00- മണിക്ക് കോരങ്ങാട്ടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.
സഹോദരിമാർ: സൂസൻ, സാനിയ.
Post a Comment