താമരശ്ശേരി:പുല്ലൂരാംപാറ ജോയ് റോഡിലുള്ള ഹൗസിംഗ് ബോർഡിന്റെ 2 ഏക്കർ സ്ഥലം തിരുവമ്പാടി കൃഷിഭവന്ഏല്പിച്ചു കൊടുത്തുകൊണ്ട് മാതൃകാ കൃഷിഭൂമിയാക്കണമെന്നും,  സോളാർ പെൻസിംഗ് സ്ഥാപിച്ചു സംരക്ഷിക്കണമെന്നും  കർഷക കോൺഗ്രസ്സ് കോഴിക്കോട് ജില്ലാക്കമ്മിറ്റി ആവശ്യപെട്ടു
 
 

25വർഷങ്ങൾക്ക് മുമ്പ് ഹൗസിംഗ് ബോർഡ് രാജീവ് ദശലക്ഷം ഭവന നിർമ്മാണ പദ്ധതിക്കായിട്ടാണ് ഭൂമി വാങ്ങിയത്.എന്നാൽ പത്തിലധികം വീടുകൾക്ക് പണി തുടങ്ങിയെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു.

കാട് മൂടിക്കിടന്ന ഈ സ്ഥലത്ത് കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പെറ്റു പെരുകിയത് മൂലം സമീപത്തുള്ള നിരവധി കർഷകരുടെ തെങ്ങ് ഉൾപ്പെടെയുള്ള  കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായിരുന്നു.നിരവധി പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കഴിഞ്ഞ ദിവസമാണ് ഈ സ്ഥലത്തെ കാട് വെട്ടി മാറ്റൽ ആരംഭിച്ചത്. തുടർ പ്രവർത്തനങ്ങൾ സ്ഥലത്ത് നടത്തി ഇല്ലാ എങ്കിൽ മാസങ്ങൾക്കുള്ളിൽ തന്നെ കാടുമൂടി പൂർവ്വസ്ഥിതിയാലാകുമെന്ന് യോഗം വിലയിരുത്തി.
കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു.

 സംസ്ഥാന വൈസ് പ്രസിഡണ്ട്പി സി ഹബീബ് തമ്പി, മനോജ് വാഴേപ്പറമ്പിൽ, റോബർട്ട് നെല്ലിക്കാ തെരുവിൽ,  ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, ഐപ്പ് വടക്കേത്തടം, പി എം രാജൻ, എൻ ചന്ദ്രൻ , ജോസ് കാരിവേലി, കമറുദ്ദീൻ അടിവാരം, എ വി ജോസ് , വേണുഗോപാലൻ നായർ ,ഗോപിനാഥൻമുത്തേടത്ത്, ജുബിൻ മണ്ണു കുശുമ്പിൽ , ബേബിച്ചൻ കൊച്ചു വേലിക്കകത്ത് , സോണി മണ്ഡപത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post