ഗാസയിലെ ജബലിയ്യ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം. ആറ് തവണയോളം ക്യാമ്പിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ ചുരുങ്ങിയത് 400 പേരെങ്കിലും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്‌തെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.
ഇസ്‌റാഈല്‍ ബോംബിങ്ങില്‍ ക്യാമ്പ് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ പറഞ്ഞു.’ നൂറിലധികം പൗരന്മാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ അധിനിവേശ വ്യോമസേന തകര്‍ത്തെറിഞ്ഞു.
ആറ് യുഎസ് നിര്‍മ്മിത ബോംബുകള്‍ ഉപയോഗിച്ചായിരുന്നു ഇസ്‌റാഈലിന്റെ ക്രൂരത. ഗാസ മുനമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ ഒടുവിലത്തെ കൂട്ടക്കൊലയാണിത്,’ ഡിഫന്‍സ് ഡയറക്ടറായ അഹ്മദ് അല്‍ കഹ്ലൂത്ത് പറഞ്ഞു.
അതേസമയം ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ ഇതുവരെ 8524 പേര്‍ മരണപ്പെട്ടു. മരണപ്പെട്ടവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
Post a Comment