മുക്കം: നവ കേരള സദസിനെതിരെ കോഴിക്കോട്ട് വിവിധയിടങ്ങളിൽ യൂത്ത് ലീഗ് പ്രതിഷേധം. 
നവ കേരള സദസിനെതിരെ മുക്കത്ത് യൂത്ത് ലീഗിന്റെ പോസ്റ്ററുകൾ 'ഇത് നവകേരളം ഉണ്ടാക്കുകയല്ല, സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ധൂർത്താണെന്നാണ്' പോസ്റ്ററിലുളളത്. 

മുസ്‌ലിം യൂത്ത് ലീഗ് മുക്കം നഗരസഭാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. 

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനൊരുങ്ങിയ യൂത്ത് ലീഗ് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

 മുക്കം മാങ്ങാപ്പൊയിലിൽ  എട്ടു പേരെയാണ് കസ്റ്റഡിയിലെടുത്തത്. 
ശരീഫ് വെണ്ണക്കോട്, ജിഹാദ് തറോൽ, നജീബുദ്ധീൻ,എ എം നസീർ കല്ലുരുട്ടി, ശിഹാബ് മുണ്ടുപാറ, ആഷിക് നരിക്കൊട്ട്, അബ്ദുറഹ്മാൻ പി സി, മിദ്‌ലാജ്  വി പി എന്നിവരാണ് കസ്റ്റ‍ഡിയിലുളളത്.

Post a Comment

أحدث أقدم