തിരുവമ്പാടി :
കണ്ണൂർ കൃഷിദീപം കാർഷക സൊസൈറ്റിയുടെ കാര്‍ഷിക പഠനയാത്രാ സംഘം തിരുവമ്പാടി കാർഷിക ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. 

കൃഷിദീപം സൊസൈറ്റി പ്രസിഡണ്ട് ഗംഗാധരൻ, സെക്രട്ടറി ശ്രീനിവാസൻ, ട്രഷറർ പ്രിയ ഷൈജു എന്നിവരുടെ നേതൃത്വത്തിലെത്തിയ സന്ദർശക സംഘത്തെ തിരുവമ്പാടി ഫാം ടൂറിസ സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ, സോസൈറ്റി ഭാരവാഹിയും ലെയ്ക് വ്യൂ ഫാം സ്റ്റേ ഉടമയുമായ ആന്റണി പി.ജെ എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു. 


മത്സ്യ , നാളികേര, പുഷ്പ, ജാതി, ആട് കൃഷികൾ, കാർഷിക രംഗത്തെ കലാസംയോജന സാധ്യതകൾ എന്നീ രംഗങ്ങളിൽ പ്രായോഗിക പാഠങ്ങൾ സ്വായത്തമാക്കാൻ സാധിച്ചതിലും തങ്ങൾക്കായി ഒരുക്കി നൽകിയ ഭക്ഷണത്തിന്റെ രുചിസമൃദ്ധിയിലും ഏറെ സംതൃപ്തിയും സന്തോഷവും രേഖപ്പെടുത്തിയാണ് പഠനയാത്രാ സംഘം മടങ്ങിയത്. 


ആന്റണി പി.ജെ., ബോണി മുട്ടത്തുകുന്നേൽ, ദേവസ്യ മുളക്കൽ, എമേഴ്സൻ കല്ലോലിക്കൽ, ഡൊമിനിക് മണ്ണൂക്കുശുമ്പിൽ, ബീന അജു, ജോസ് പുരയിടത്തിൽ എന്നിവർ സന്ദർശക സംഘത്തിനാവശ്യമായ പഠന സൗകര്യങ്ങളൊരുക്കി നൽകി.

 കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഫാം ടൂറിസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമാണ് തിരുവമ്പാടിയിലെ ഫാംടൂറിസ സർക്യൂട്ട്.

Post a Comment

Previous Post Next Post