കൂടരഞ്ഞി :
പൂവാറൻതോട് ഡ്രീം ഏക്കേർസിൽ പുതുതായി രൂപകൽപ്പന ചെയ്ത മൺ വീടിന്റെ ഉദ്ഘാടനം പ്രദേശവാസികളുടെയും ജന പ്രതിനിധികളുടേയും മറ്റു വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തിൽ തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് നിർവ്വഹിച്ചു.
കാർഷിക വിഭവങ്ങൾ കൊണ്ടും കാലാവസ്ഥാ പ്രത്യേകത കൊണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പൂവാറൻതോടിന്റെ നെറുകയിൽ ഗതകാല സ്മരണകളുയർത്തുന്ന മൺവീട് ഫാം ടൂറിസം മേഖലയിൽ പുതിയൊരദ്ധ്യായം കുറിക്കുമെന്നും മണ്ണിനേയും മനസ്സിനേയും കോർത്തിണക്കാൻ പര്യാപ്തമാവുമെന്നും എം എൽ എ പറഞ്ഞു.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് കൃഷി ഓഫീസർ മൊഹമ്മദ് പി. എം. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരേഷ്കുമാർ പൂവാറൻതോട് ടൂറിസം പ്രമോഷൻ പ്രസിഡണ്ട് മോഹനൻ കാരുവാക്കൽ, ജലീൽ കൂടരഞ്ഞി ,ബിജു എസ് ഡി. വന സംരക്ഷണ സമിതി പ്രസിഡണ്ട് ശശി മുണ്ടാട്ടുനിരപ്പേൽ ഫാം ടൂറിസം സംരംഭക ജിഷ ബി. എൻ. ആദിവാസി ഊരുകൂട്ടം മൂപ്പൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ടൂറിസം സംരംഭകർ കൂടരഞ്ഞി അഗ്രി ആന്റ് എക്കോ ടൂറിസം അംഗങ്ങൾ കർഷകർ തുടങ്ങി നിരവധി ആളുകൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
മൺവീട് പൂർത്തിയാക്കാൻ പരിശ്രമിച്ച തൊഴിലാളികളെ എം. എൽ. എ. പ്രത്യേകം അഭിനന്ദിച്ചു.
മൺവീടിന്റെ രൂപകൽപ്പന മുതൽ പൂർത്തീകരണം വരെയുള്ള വിവിധ ഘട്ടങ്ങളിലെ ദൃശ്യങ്ങൾ വിനോദ് എടവന എം. എൽ. എ. അടക്കം ചടങ്ങിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി.
Post a Comment