കോടഞ്ചേരി :
നെല്ലിപ്പൊയിൽ വിമല യുപി സ്കൂളിൽ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി ആരംഭിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോടഞ്ചേരി ബ്രാഞ്ചിന്റെ സഹകരണത്തോടെ നടപ്പാക്കുന്നതാണ് ഈ പദ്ധതി. സ്കൂൾ കുട്ടികളിൽ പത്രം വായന ഒരു ശീലമാക്കുന്നതിനും അതിലൂടെ കൂടുതൽ അറിവുകൾ ലഭിക്കുന്നതിന് വേണ്ടിയാണ് മധുരം മലയാളം എന്ന പദ്ധതി സ്കൂളുകളിൽ നടപ്പാക്കുന്നത്. നെല്ലിപ്പൊയിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്റ്റേറ്റ് ബാങ്ക് മാനേജർ ശ്രീജിത്ത് സ്കൂൾ ലീഡർ സിയാ മരിയയ്ക്ക് പത്രം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി ടീച്ചർ, മാതൃഭൂമി പ്രാദേശിക ലേഖകൻ ദേവസ്യ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനേഷ് കുര്യൻ, പിടിഎ പ്രസിഡണ്ട് ബിജു കാട്ടേക്കുടി, അധ്യാപകരായ സിസ്റ്റർ അൽഫോൻസാ, അനുപമ, ഡയസ് ,എന്നിവർ ചടങ്ങിൽ ആശംസ നേർന്ന് സംസാരിച്ചു
إرسال تعليق