ഫോട്ടോ:പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ ജീവ ചരിത്ര ഗ്രന്ഥം പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങൾ,നൂലങ്ങൽ മുഹമ്മദ്‌ ഹാജിക്ക്‌ പ്രഥമ കോപ്പി നൽകി പ്രകാശനം ചെയ്യുന്നു.

ഓമശ്ശേരി: വിശ്രുത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ-ഫത്‌വ കമ്മിറ്റികളിൽ അംഗവും നിരവധി മഹല്ലുകളുടെ ഖാദിയും നാലു പതിറ്റാണ്ടോളം പുതിയോത്ത്‌ ജുമാ മസ്ജിദിൽ മുദരിസുമായിരുന്ന മർഹൂം ശൈഖുനാ പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ ബൃഹത്തായ ജീവചരിത്ര ഗ്രന്ഥം അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങൾ,പുതിയോത്ത്‌ മഹല്ല് ട്രഷറർ നൂലങ്ങൽ മുഹമ്മദ്‌ ഹാജിക്ക്‌ ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.

പി.സി.ഉസ്താദിന്റെ ഇരുപത്തി ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച്‌ പുതിയോത്ത്‌ മഹല്ല് കമ്മിറ്റിയാണ്‌ പുസ്തകം പ്രസിദ്ധീകരിച്ചത്‌.'പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ:പുതിയോത്ത്‌ ദേശത്തിന്റെ കഥ;ഓമശ്ശേരിയുടേയും'എന്ന 182 പേജുള്ള ജീവചരിത്ര ഗ്രന്ഥത്തിന്റെ രചന നിർവ്വഹിച്ചത്‌ ഗ്രന്ഥകാരനും ചരിത്ര പണ്ഡിതനുമായ ഡോ:മോയിൻ ഹുദവി മലയമ്മയാണ്‌.

ലളിതവും ജനകീയവുമായ ജീവിതം നയിച്ചിരുന്ന പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ ഇസ്‌ലാമിക കർമ്മശാസ്ത്രത്തിൽ വലിയ അവഗാഹമുള്ള പണ്ഡിതനായിരുന്നുവെന്ന് സ്വാദിഖലി ശിഹാബ്‌ തങ്ങൾ പറഞ്ഞു.പുതിയോത്ത്‌ എന്ന ദേശത്തേയും ആ ദേശത്തെ നിർമ്മിച്ച ശിൽപികളേയും പരിചയപ്പെടുത്തുന്നതാണ്‌ ഈ പുസ്തകം.നമ്മുടെ നാടിനെ ആത്മീയമായി നിർമ്മിക്കുകയും സംരക്ഷിക്കുകയും ചെയ്ത പണ്ഡിതസൂരികളെക്കുറിച്ചുള്ള ഓർമ്മകൾ പുതിയ തലമുറകൾക്കിടയിൽ നില നിർത്താൻ ഇത്തരം ഗ്രന്ഥങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 എം.കെ.രാഘവൻ എം.പി.മുഖ്യാതിഥിയായിരുന്നു.ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി മുഖ്യപഭാഷണം നടത്തി.ഡോ:മോയിൻ ഹുദവിക്ക്‌ സ്വാദിഖലി തങ്ങൾ മഹല്ല് കമ്മിറ്റിയുടെ ഉപഹാരം കൈമാറി.

മഹല്ല് പ്രസിഡണ്ട്‌ മഠത്തിൽ മുഹമ്മദ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു.ഖത്തീബ്‌ പി.സി.ഉബൈദ്‌ ഫൈസി പ്രാർത്ഥന നടത്തി.യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.മഹല്ല് ജന:സെക്രട്ടറി കെ.മുഹമ്മദ്‌ ബാഖവി ആമുഖ പ്രസംഗവും അബു മൗലവി അമ്പലക്കണ്ടി പുസ്തകം പരിചയവും നടത്തി.

സമസ്ത' മുശാവറ അംഗം എൻ.അബ്ദുല്ല ഫൈസി,മുൻ എം.എൽ.എയും മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗവുമായ വി.എം.ഉമർ മാസ്റ്റർ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്ക്‌,നാസർ ഫൈസി കൂടത്തായി,മലയമ്മ അബൂബക്കർ ഫൈസി,പുതിയോത്ത്‌ മുദരിസ്‌ അൻസാർ അൻവരി പള്ളിക്കുറുപ്പ്‌,ഇ.അഹമ്മദ്‌ കുട്ടി ഫൈസി,യു.കെ.ഹുസൈൻ,ഒ.എം.ശ്രീനിവാസൻ നായർ,യു.പി.സി.അബൂബക്കർ കുട്ടി ഫൈസി,പി.വി.മൂസ മുസ്‌ലിയാർ,കെ.ഹുസൈൻ ബാഖവി,കുഞ്ഞബ്ദുല്ല വാഫി,ടി.എൻ.ഇബ്രാഹീം കുട്ടി ദാരിമി നടമ്മൽ പൊയിൽ,ഹാഫിള്‌ മൗലവി ഇഫ്തിഖാർ അഹ്മദ്‌,നെച്ചൂളി മുഹമ്മദ്‌ ഹാജി,അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി,പള്ളി ഇമാം അലവിക്കുട്ടി ഫൈസി,എ.എം.അബ്ദുല്ല മാസ്റ്റർ പുളപ്പൊയിൽ,വി.പി.അബൂബക്കർ ഹാജി വെണ്ണക്കോട്‌,നവാസ്‌ ഓമശ്ശേരി,സ്വിദ്ധീഖ്‌ ഫൈസി ജാറംകണ്ടി,ഹുസൈൻ ഹാജി കുയ്യിൽ,കുഞ്ഞിമരക്കാർ മലയമ്മ,കെ.ടി.അബ്ദുൽ ഖാദർ,വി.സി.അബൂബക്കർ ഹാജി,സലാം മാസ്റ്റർ മലയമ്മ,എ.കെ.അബൂബക്കർ ഹാജി,ഇബ്രാഹീം മുസ്‌ലിയാർ കേളൻകുളങ്ങര എന്നിവർ സംസാരിച്ചു.


Post a Comment

أحدث أقدم