താമരശ്ശേരി :
വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് കിട്ടിയ കനത്ത ഷോക്കാണ് വൈദ്യുതി നിരക്കിലെ വർദ്ധനവെന്ന് മുൻ ഡി.ഡിസി പ്രസിഡൻ്റ് കെ.സി.അബു അഭിപ്രായപ്പെട്ടു.

താമശ്ശേരി ബ്ലോക് കോൺഗ്രസ് കമ്മറ്റി കെഎസ്ഇബി ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ സമരം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും അല്ലാതെയും ശതകോടികൾ പിരിച്ചെടുക്കാതെ ജനങ്ങളുടെ മേൽ ബോർഡ് അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. സർക്കാരിൻ്റെ അനുമതിയില്ലാതെ
ശമ്പള,പെൻഷൻ പരിഷ്കരണം നടത്തിയതും അധിക ബാധ്യത യുണ്ടാക്കി.

കേരളത്തിലെ വൈദ്യുതി ഉത്പാദന,വിതരണ മേഖലയിലെ പ്രതിസന്ധിക്ക് കാരണം സർക്കാരിൻ്റെ തെറ്റായ നയങ്ങളാണ്.
പ്രസിഡൻ്റ് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
പി.സി ഹബീബ് തമ്പി മുഖ്യപ്രഭാഷണം നടത്തി.

സി ടീ.ഭരതൻ മാസ്റ്റർ, ഒ എം
ശ്രീനിവാസൻ , എം. സി. നാസിമുദ്ദിൻ,സലാം മണക്കടവൻ, കെ. സരസ്വതി,നവാസ് മാസ്റ്റർ ജോസഫ് മാത്യു ബേബി അഗസ്റ്റിൻ കെ. കെ.എം. ഹനീഫ ,വി. കെ.എ.കബീർ,പി. വേലായുധൻ, ഷമീർ ഓമശേരി, ടീ.പി.ഷരീഫ് , കദീജ സത്താർ,വി.സി.അരവിന്ദൻ, എന്നിവർ പ്രംസംഗിച്ചു.

Post a Comment

Previous Post Next Post