തിരുവമ്പാടി :
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ കായിക പ്രതിഭകൾക്കും മലബാർ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്ന പരിശീലകർക്കും പുല്ലൂരാംപാറയിലെ വിവിധ സംഘടനകളുടെയും പൗരാവലിയുടെയും ആഭിമുഖ്യത്തിൽ ഉജ്വലമായ പൗരസ്വീകരണം നൽകി.
സ്കൂളിലെ എൻ എസ് എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി എന്നിവയിലെ അംഗങ്ങളുടെയും,ബാൻഡ് മേളത്തിന്റെയും അകമ്പടിയോടുകൂടി സംസ്ഥാന, ജില്ലാ കായിക മേളകളിൽ മെഡലുകൾ വാരിക്കൂട്ടിയ താരങ്ങളെയും വിശിഷ്ട വ്യക്തികളെയും വേദിയിലേക്ക് ഘോഷയാത്രയായി ആനയിച്ചു.
സ്വീകരണചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കായിക പ്രതിഭകളെയും പരിശീലനകരായ ജീഷ് കുമാർ, ധനൂപ് ഗോപി, മനോജ് ചെറിയാൻ, ആഷിഖ്, ജോളി തോമസ്, ഡോണി അരഞ്ഞാണി പുത്തൻപുര, അനുപമ മനോജ് എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.വാർഡ് മെമ്പർമാരായ ലിസ്സി മാളിയേക്കൽ, കെ ഡി ആന്റണി, പ്രധാനാധ്യാപകരായ കെ ജെ ആന്റണി, ജോളി ജോസഫ് ഉണ്ണിയെപ്പിള്ളിൽ, സിബി കുര്യാക്കോസ്, പി ടി എ പ്രസിഡന്റ് വിൽസൺ താഴത്തുപറമ്പിൽ, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗം പി ടി അഗസ്റ്റിൻ, എ റൈസ് പ്രസിഡന്റ് ജോസി ഫ്രാൻസിസ്, വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് ജെയ്സൻ മണികൊമ്പിൽ, നെഹ്‌റു മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി ടി ടി തോമസ്, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, സി എൻ പുരുഷോത്തമൻ, സിബി കീരംമ്പാര, അബ്ദുൾ റഹിമാൻ, ജോയി മ്ലാക്കുഴി, ബേബി മണ്ണംപ്ലാക്കൽ, നസീർ, ജെസ്റ്റിൻ ജോസഫ്,എൽസ റോസ് വിൽസൺ തുടങ്ങിയവർ പ്രസംഗിച്ചു.
إرسال تعليق