തോട്ടുമുക്കം: മുക്കത്ത് നടക്കുന്ന നവകേരള സദസ്സിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രഭാതയോഗത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി തോട്ടുമുക്കം സ്വദേശിനി, യു.കെ.ജി വിദ്യാർഥി റന ഫാത്തിമയും.

മുക്കത്ത് നടക്കുന്ന തിരുവമ്പാടി മണ്ഡലത്തിലെ അലി മണിക്ഫാനടക്കമുള്ള പ്രമുഖരായ 50 പേർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെ ടുക്കുന്ന പ്രത്യേക പ്രഭാത യോഗത്തിലാണ്
റനഫാത്തിമക്ക് അവസരം ലഭിച്ചത്. 

മൂന്നാമത്തെ 
വയസ്സിൽ തന്നെ പുഴയിൽ നീന്തി വലിയവർക്കും കുട്ടികൾക്കും നീന്തൽ പഠിക്കാൻ പ്രചോദനം നൽകി മാതൃകയായതിനാലാണ് അവസരം ലഭിച്ചത്. 

നാട്ടിൽ നീന്തൽ പരിശീലന കേന്ദ്രം 
വേണമെന്ന നിവേദനവുമായാണ് റന മുഖ്യമന്ത്രിയെ കാണാൻ 
ഒരുങ്ങുന്നത്.

നിലവിൽ മുക്കം നഗരസഭയുടെ നീന്തി വാ മക്കളെ പ്രോജക്ടിന്റെ ബ്രാൻ ഡ് അംബാസഡർ കൂടിയാണ് 
റന ഫാത്തിമ.

Post a Comment

أحدث أقدم