തിരുവമ്പാടി :
പുല്ലൂരാംപാറ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ എതിർവശത്തെ റോഡരികിൽ വീട്ടിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും തെർമോകോൾ ഷീറ്റുകളും വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയ അഗസ്ത്യൻമുഴി സ്വദേശി മാതാളികുന്നേൽ ജോബി ജോർജിൽ നിന്നും പതിനായിരം രൂപ പിഴ ഈടാക്കി.


തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലുള്ള എൻഫോയ്സ്മെന്റ് ടീമാണ് പിഴ ഈടാക്കിയത്.
പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് , ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് മുസ്തഫഖാൻ , ശരണ്യ ചന്ദ്രൻ ,അയന എസ് എം (പഞ്ചായത്ത് എച്ച്. ഐ) എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم