ഫോട്ടോ:മലയമ്മ റൈഞ്ച് മുസാബഖ കലാ സഹിത്യ മൽസരത്തിൽ ജേതാക്കളായവർക്ക് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ട്രോഫി സമ്മാനിക്കുന്നു.
ഓമശ്ശേരി: ആലിൻതറ റബ്ബാനി നഗറിൽ നടന്ന മലയമ്മ റൈഞ്ച് തല 'മുസാബഖ'കലാസാഹിത്യ മത്സരത്തിൽ 197 പോയിന്റ് നേടി ശംസുൽ ഹുദാ മദ്രസ പുള്ളന്നൂർ ഒന്നാം സ്ഥാനം നേടി ഓവറോൾ ചാമ്പ്യന്മാരായി.മലയമ്മ താജുൽ ഹുദാ മദ്‌റസ 186 പോയിന്റുമായി രണ്ടാം സ്ഥാനവും 170 പോയിന്റുമായി നൂറുൽ മുഹമ്മദിയ മദ്‌റസ ഈസ്റ്റ് മലയമ്മ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കിഡ്സ് വിഭാഗത്തിൽ പി.സി.മുഹമ്മദ് റാസി രായരുകണ്ടിയും സബ്ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് റയ്യാൻ മുണ്ടോടും ജൂനിയർ വിഭാഗത്തിൽ എസ്.കെ.ഷാക്കിബ് മുഹ്സിൻ ഈസ്റ്റ് മലയമ്മയും സീനിയർ വിഭാഗത്തിൽ സയ്യിദ് ത്വാഹിർ തങ്ങൾ പൊള്ളന്നൂരും സൂപ്പർ സീനിയർ വിഭാഗത്തിൽ ടി.ശുഐബ് പുള്ളന്നൂരും പ്രതിഭകളായി തെരെഞ്ഞെടുക്കപ്പെട്ടു.മലയമ്മ റൈഞ്ചിനു കീഴിലെ 19 മദ്‌റസകളിൽ നിന്നുള്ള 500 വിദ്യാർത്ഥികൾ 67 ഇനങ്ങളിലായി നടന്ന ഏകദിന സ്റ്റേജ്-സ്റ്റേജിതര മൽസരങ്ങളിൽ മാറ്റുരച്ചു.
സമാപന സമ്മേളനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.ജേതാക്കൾക്ക് യൂനുസ് അമ്പലക്കണ്ടി ട്രോഫികൾ സമ്മാനിച്ചു.റൈഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡണ്ട് പി.മൊയ്തീൻ മാസ്റ്റർ മലയമ്മ അധ്യക്ഷത വഹിച്ചു.
സ്വിദ്ദീഖ് മാസ്റ്റർ കളൻതോട്,പി.സി.അഹമ്മദ് ഫൈസി,റസാഖ് മാസ്റ്റർ തടത്തിമ്മൽ,അബു മൗലവി അമ്പലക്കണ്ടി,അബ്ദുറഹിമാൻ മുസ്‌ലിയാർ പിലാശ്ശേരി,നിയാസ് അശ്അരി,വി.വി.അബ്ദുല്ല മുസ്‌ലിയാർ,അബ്ദുൽ അസീസ് സഖാഫി കളൻ തോട്,ഖമറുദ്ദീൻ റബ്ബാനി,സൽമാൻ ദാരിമി,മുഹമ്മദ് ഹാജി തടായിൽ,തോട്ടത്തിൽ അഹമ്മദ് കുട്ടി ഹാജി,പി.പി.മരക്കാർ ഹാജി എന്നിവർ പ്രസംഗിച്ചു.റൈഞ്ച് ജന:സെക്രട്ടറി സാജിദ് ഫൈസി പിണങ്ങോട് സ്വാഗതവും അബ്ദുൽ അസീസ് മുസ്‌ലിയാർ മലയമ്മ നന്ദിയും പറഞ്ഞു.
Post a Comment