പുതുപ്പാടി :
പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര റാലി സംഘടിപ്പിച്ചു.

സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ സ്കൂളിലെ എസ് പി സി ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് എന്നീ യൂണിറ്റുകളും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രമുഖരും അണിനിരന്നു കൊണ്ടുള്ള വിളംബര റാലി ആവേശകരമായി.

ജനുവരി 12,13 , തിയ്യതികളിലാണ് സ്കൂൾ വാർഷികാഘോഷം.
ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത്അംഗംഅമൽരാജ്, പ്രൻസിപ്പാൾ പ്രിയ പ്രോത്താസിസ്, പ്രധാന അധ്യാപകൻ ഇ. ശ്യാംകുമാർ, പി.ടി.എ പ്രസിഡണ്ട് അഷ്റഫ് ഒതയോത്ത്,പിടിഎ വൈസ് പ്രസിഡണ്ട് കെ കെ ഹംസ,സ്കൂൾ വികസനസമിതി വർക്കിംഗ് ചെയർമാൻ ബിജു വാച്ചാലിൽ , PTA കമ്മിറ്റി അംഗങ്ങളായ മമ്മി മണ്ണിൽ, ഷാഫി വളഞ്ഞ പാറ,സലോമിസലിം, സി.കെ അശോകൻ , കെ. ശശീന്ദ്രൻ ,സുഹൈൽ ടി കെ , ശ്രീലത ടിവി, അബ്ദുൽ മജീദ്, എ.മുജീബ് , പ്രകാശ് വർമ്മ , ദിനേഷ് പൂനൂർ, ഇസ്മായിൽ റാവുത്തർ,പി കെ, മുഹമ്മദ്‌ അലി,ശ്രീജ സിത്താര, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post