തിരുവമ്പാടി :
ലൂമിയർ 2023
സ്നേഹത്തിന്റെയും, എളിമയുടെയും, സഹോദരസ്നേഹത്തിന്റെയും, പ്രതീകമായ ക്രിസ്തുമസ് ആഘോഷം വ്യത്യസ്തമാക്കി തീർത്ത് ആനക്കാംപൊയിൽ സെന്റ് മേരിസ് യു പി സ്കൂളിലെ വിദ്യാർഥികൾ.
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം കോടഞ്ചേരി എഫ് സി സി സിസ്റ്റേഴ്സ് നടത്തുന്ന ആശാഭവനിലെ അമ്മമാർക്ക് ഒപ്പം ആയിരുന്നു.
വിവിധ കലാപരിപാടികൾ അവതരിപ്പിച്ച ശേഷം കുട്ടികൾ വീടുകൾ തോറും കയറി ശേഖരിച്ച വസ്തുക്കൾ അമ്മമാർക്ക് കൈമാറി.
പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ, പി ടി എ പ്രസിഡൻറ് ജോബിൻ വി എസ്, അധ്യാപകർ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
إرسال تعليق