കോടഞ്ചേരി:
 മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി സിറിയക്  ജോണിന്റെ  നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു.

 തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സമഗ്ര വികസനത്തിന് നേതൃത്വം നൽകി കൃഷിക്കാരുടെ സമഗ്ര വികസനത്തിന് അക്ഷീണ പ്രവർത്തിച്ച നേതാവായിരുന്നു  പി സിറിയക്ക് ജോൺ 
എന്ന് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അദ്ദേഹത്തിന്റെ വേർപാടിൽ  ദുഃഖം രേഖപ്പെടുത്തി.

 അനുശോചന യോഗത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ അധ്യക്ഷത വഹിച്ചു.

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോബി ഇലന്തൂർ, സിപിഎം ഏരിയാ കമ്മിറ്റി അംഗം ജോർജുകുട്ടി വിളക്കുന്നേൽ, 

യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, സണ്ണി കാപ്പാട്ട് മല, പി പി ജോയി, ശിവാനന്ദൻ തെയ്യപ്പാറ, വിഡി ജോസഫ്, ഷെല്ലി ചാക്കോ, ജയ്സൺ മേനാ കുഴി, ചിന്നാ അശോകൻ, സേവിയർ കുന്നത്തേട്ട്, ലീലാമ്മ കണ്ടത്തിൽ, റെജി തമ്പി,വിൽസൺ തറപ്പേൽ, ബിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു.

 

Post a Comment

أحدث أقدم