കശ്മീരിലുണ്ടായ വാഹനപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് മ​ന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
ചിറ്റൂർ സ്വദേശികളുടെ മൃതദേഹങ്ങൾ നാളെ പുലർച്ചെ 2.25ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിക്കുക. 
തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂരിൽ എത്തിക്കും.

ഇന്ന് വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്.

 വെള്ളിയാഴ്ച്ച പുലർച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തും. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ് , ആർ. സുനിൽ, ശ്രീജേഷ്, അരുൺ, പി അജിത്ത്, സുജീവ് എന്നിവരേയും ഇതേ വിമാനത്തിൽ തന്നെ നാട്ടിൽ എത്തിക്കും. 
സംസ്ഥാന സർക്കാരി​ന്റെ പ്രതിനിധിയായി കേരള ഹൗസിലെ അസിറ്റൻറ് ലെയ്സൺ ഓഫീസർ ജിതിൻ രാജ് ടി.ഒ ചിറ്റൂർ വരെ സംഘത്തെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പൂർണമായും സൗജന്യമായാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതെന്നും മന്ത്രി എംബി. രാജേഷ് അറിയിച്ചു.



Post a Comment

Previous Post Next Post