കൊച്ചി :മരട്; ചതുപ്പില്‍ വീണ വയോധികക്ക് പുതുജീവന്‍ നല്കി അഗ്നിരക്ഷാസേന.
മൂന്നു മണിക്കൂറിലധികം കുഴിയില്‍ വീണ് കിടന്ന ശേഷം അതിസാഹസികമായി സമീപത്തെ ഉണങ്ങിയ മരച്ചില്ലയില്‍ പിടിച്ചു തൂങ്ങിക്കിടന്ന് മരണത്തോട് മല്ലിട്ട വയോധികയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്താനായത്.
മരട് നഗരസഭ വാര്‍ഡ് 21 ല്‍ തണ്ണാംകൂട്ടുങ്കല് കമലാക്ഷി (76) ആണ് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സെൻറ് ആൻറണീസ് റോഡിന് സമീപത്തെ ചതുപ്പിലേക്ക് കാല് വഴുതി വീണത്. കഴുത്തറ്റം ചെളിയില്‍ മുങ്ങിയ കമലാക്ഷി മൂന്നര മണിക്കൂറോളം ചതുപ്പില്‍ കിടന്നു.
സമീപത്ത് താമസിക്കുന്ന സീന എന്ന വീട്ടമ്മ ടെറസില്‍ ഉണക്കാനിട്ട വസ്ത്രം എടുക്കാന്‍ ചെല്ലുന്നതിനിടെ ചതുപ്പില്‍ ഒരാളുടെ കൈ അനങ്ങുന്നത് കണ്ട് ബഹളം വെക്കുകയും നാട്ടുകാരെത്തി അഗ്നിശമന സേന അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.
إرسال تعليق