താമരശ്ശേരി : എസ് വൈ എസ് താമരശ്ശേരി സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ തച്ചംപൊയിൽ തിബിയാൻ പ്രീ സ്കൂളിൽ വെച്ച്   *സ്ക ഫോൾഡ്* ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു. സോൺ പ്രസിഡണ്ട് ജാഫർ സഖാഫി അണ്ടോണയുടെ  അധ്യക്ഷതയിൽ നടന്ന സംഗമം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഷെഫീഖ് ബുസ്താനബാദ് ക്ലാസിന് നേതൃത്വം നൽകി.   
  ടി കെ മജീദ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഭിന്നശേഷി അംഗങ്ങളുടെ  കലാവിരുന്ന് നടന്നു. 
ഇ.കെ സക്കീർ മാസ്റ്റർ , എ കെ.അബ്ദുല്ലത്തീഫ്, ഉമ്മർ ഹാജി,  ആശംസകൾ അർപ്പിച്ചു. നൗഫൽ സഖാഫി നൂറാംതോട്, 
ഹമീദ് സഖാഫി വെഴുപ്പൂർ, റഹീം സഖാഫി വി.ഒ.ടി, ഹാരിസ് ഹിഷാമി, കെ.കെ.മുഹമ്മദ് ഹാജി, സലാം തച്ചംപൊയിൽ, ഓമി ജാഫർ EK ,ജുനൈസ് പി.സി, ജാഫർ കല്ലുള്ളതോട്‌ സംബന്ധിച്ചു. സോൺ ജനറൽ സെക്രട്ടറി കെ.ടി റഷീദ് മാസ്റ്റർ സ്വാഗതവും ശുഹൈബ് തച്ചം പൊയിൽ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم