ഓമശ്ശേരി :
പേരാമ്പ്ര വെച്ചു നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം യുപി ജനറൽ വിഭാഗത്തിൽ മുക്കം ഉപജില്ലയ്ക്കുവേണ്ടി ജില്ലയിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ മുന്നേറുകയാണ്.

ഇതുവരെ കഴിഞ്ഞ 4 മത്സരങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് ഉൾപ്പെടെ 20 പോയിന്റ് വിദ്യാലയം സ്വന്തമാക്കി.

ഫൈഹജിനാൻ എന്ന വിദ്യാർഥി ഉറുദു കവിതാ രചനയിൽ ഫസ്റ്റ് എ ഗ്രേഡും ആയിഷ റിയ മലയാളം പദ്യംചൊല്ലലിലും ഉറുദു ക്വിസിലും വൈഷ്ണവ് ഹരി തമിഴ് പദ്യംചൊല്ലലിലുമാണ് എ ഗ്രേഡോടെ വിജയങ്ങൾ കരസ്ഥമാക്കിയത്.

മുക്കം ഉപജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ സ്വർണക്കപ്പ് സ്വന്തമാക്കിയിരുന്നു.
ജില്ലയിലും മികച്ച വിജയം കൈവരിക്കാനുളള പോരാട്ടത്തിലാണ് വേനപ്പാറയിലെ കലാപ്രതിഭകൾ .

Post a Comment

Previous Post Next Post