താമരശ്ശേരി :
ശ്രീരാമ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആഭിമുഖ്യത്തിൽ വിവിധ ക്ഷേത്ര, കാവ് പ്രതിനിധികളുടെയും സാമുദായിക സംഘടനാ നേതാക്കളുടെയും യോഗം താമരശ്ശേരിയിൽ ചേർന്നു. ശ്രീ പി.കെ. സദാനന്ദൻ ഭദ്രദീപം തെളിയിച്ചു. തീർത്ഥ ട്രസ്റ്റ് ജില്ലാ സഹസംയോജക് നിർമ്മല്ലൂർ ശശി മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ടി.കെ. കേരളവർമ്മ രാജ അനുഗ്രഹ പ്രഭാഷണം നടത്തി. ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു. ശ്രീധരൻ മേലെപാത്ത്, ബബീഷ് എ കെ , ഹരിദാസൻ , ബാലകൃഷ്ണൻ , കെ.ശിവദാസൻ , കെ.പി.ശിവദാസൻ , മഹേഷ്, ബാലൻ , എൻ.വി.കൃഷ്ണൻ കുട്ടി പ്രസംഗിച്ചു. അയോധ്യ പ്രക്ഷോഭത്തിൽ പങ്കാളികളായ കർസേവകരായ ഹരിദാസൻ, ബാബു, അശോകൻ, ചന്ദ്രൻ, ബാകൃഷ്ണൻ എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു. ബിൽജു രാമദേശം സ്വാഗതവും ഷാജി.കെ.സി നന്ദിയും പറഞ്ഞു.
Post a Comment