തിരുവമ്പാടി: 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ കൂട്ടായ്മ നടന്നു. 

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തു നടന്ന പ്രതിഷേധ കൂട്ടായ്മ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കോയ പുതുവയൽ ഉദ്ഘാടനം ചെയ്തു. 

മുസ്ലീം ലീഗ് വൈസ് പ്രസി: മോയിൻ കവ്യങ്ങിൽ   അധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി .ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ ആശംസ നേർന്നു . 

പാർട്ടി അംഗങ്ങളായ അസ്ക്കർ ചെറിയമ്പലത്ത്,ലത്തീഫ്പോക്കാടൻ മുജീബ് പയ്യടിപറമ്പിൽ കുഞ്ഞിമോയിൻ കൊയിലാട്ട് ഫൈസൽ കെ.ടിഎന്നിവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷൗക്കത്തലി  സ്വാഗതവും ജൗഹർ പുളിയക്കോട്  നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم