വേളങ്കോട് : കോടഞ്ചേരി പഞ്ചായത്ത് എൽ. പി. കായിക മേളയിൽ വേളങ്കോട്  സെന്റ് ജോർജസ് ഹൈസ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം. മേളയിൽ വ്യക്തിഗത ചാമ്പ്യനായി സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ഡിയോൾ കെ. ബിജോയി തിരഞ്ഞെടുക്കപ്പെട്ടു.

 മേളയിൽ മിന്നും പ്രകടനം കാഴ്ച വച്ച കുട്ടി കായിക താരങ്ങളെ ഹെഡ്മിസ്ട്രെസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, മാനേജ്മെന്റ് പ്രതിനിധികൾ, പി ടി എ അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

സ്കൂൾ കായിക അധ്യാപകൻ ബേസിൽ സി എസ്,  കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു.

Post a Comment

أحدث أقدم