തിരുവമ്പാടി : എസ് എസ് കെയുടെ സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന കരാട്ടേ പരിശീലനം തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ തുടങ്ങി.
പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിപാടിയാണിത്.
ഒന്നാം ക്ലാസിലെ പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ സംയുക്ത ഡയറി പ്രകാശനം നടന്നു.
ഓരോ ദിവസത്തെയും പ്രധാന കാര്യങ്ങൾ ഉൾപ്പെടുത്തി ഒന്നാം ക്ലാസിലെ കുട്ടികളും അമ്മമാരും ചേർന്ന് എഴുതിയ ഡയറികളുടെ സമാഹാരമാണിത്.
കരാട്ടേ ക്ലാസ് തിരുവമ്പാടി എസ് ഐ ബേബി മാത്യു ഉദ്ഘാടനം ചെയ്തു. സംയുക്ത ഡയറി പ്രകാശനം കുന്ദമംഗലം ബിപിഒ പി കെ മനോജ് കുമാർ നിർവ്വഹിച്ചു.
വാർഡ് മെംബർ എ പി ബീന, ഹെഡ്മിസ്ട്രസ് കെ എസ് രഹ്നമോൾ, പി ടി എ പ്രസിഡൻ്റ് പി പ്രജിത്ത്, എസ് എം സി ചെയർമാൻ കെ സുരേഷ് , പ്രസാദ് ,പ്രസംഗിച്ചു.
Post a Comment