പാറ്റ്‌ന - മഹാസഖ്യം വിട്ട് എൻ.ഡി.എയിലേക്കു കളം മാറിയ ജെ.ഡി.യു നേതാവ് നിതീഷ്‌കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ബിഹാർ രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുകയാണിപ്പോൾ.
ആർജെ.ഡിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെയുള്ള മഹാസഖ്യത്തെ കൈവിട്ട്, രാവിലെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച് മണിക്കൂറുകൾക്കകമാണ് എൻ.ഡി.എയുടെ പിന്തുണയിൽ നിതീഷ് വീണ്ടും മുഖ്യമന്ത്രിക്കസേരയിൽ തിരിച്ചെത്തിയത്.
ഇത് ഒമ്പതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി അധികാരമേറ്റത്.
ഒൻപത് പേരാണിപ്പോൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ബി.ജെ.പി നേതാക്കളായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ അടക്കമുള്ളവർ എത്തിയിരുന്നു.
Post a Comment