മേക്ക് ഇൻ ഇന്ത്യ മേക്ക് ഫോർ വേൾഡെന്ന സങ്കൽപത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാവിയിൽ ലോകത്തിനു വേണ്ടി ഇന്ത്യ വിമാനങ്ങൾ ഡിസൈൻ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗളൂരുവിൽ ബോയിങ് വ്യോമയാന ക്യാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. 

വ്യോമയാന മേഖലയിൽ ഇന്ത്യയിൽ വനിതകൾ ധാരാളമായി എത്തുന്നുണ്ട്. രാജ്യത്തെ 15 ശതമാനം പൈലറ്റുമാരും വനിതകളാണ്. ലോകശരാശരിയെക്കാൾ എത്രയോ മടങ്ങ് കൂടുതലാണത്. ബോയിങ് സുകന്യ പദ്ധതിയിലൂടെ കൂടുതൽ പെൺകുട്ടികൾ ഈ മേഖലയിലേക്ക് കടന്നു വരും. ദരിദ്ര കുടുംബത്തിലെ പെൺകുട്ടികൾക്ക്‌ പോലും പൈലറ്റ് ആകുക എന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിയുമെന്നും രാജ്യത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ആൺകുട്ടികളെക്കാൾ പെൺകുട്ടികൾ ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
 

Post a Comment

أحدث أقدم