തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് യൂണിറ്റ് സംഘടിപ്പിച്ച പാലിയേറ്റിവ് കുടുംബ സംഗമം 'കനിവാരവം' കിടപ്പ് രോഗികൾക്കും കുടുംബങ്ങൾക്കും കനിവിന്റെയും ആനന്ദത്തിന്റെയും തിരിനാളമായി.
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ 'വേഗം' നാൽപതിന കർമ്മ പദ്ധതിയുടെ രണ്ടാമത്
പരിപാടിയായ പാലിയേറ്റിവ് കുടുംബ സംഗമം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലക്കൽ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തിലെ നാന്നൂറിലധികം വരുന്ന പാലിയേറ്റീവ് രോഗികളിൽ കിടപ്പ് രോഗികൾ വരെ കുടുംബ സംഗമത്തിൽ എത്തിയത് പരിപാടിയിൽ എത്തിയ മറ്റു പാലിയേറ്റിവ് രോഗികൾക്ക് ആനന്ദകരമായി.
പ്രശസ്ത പിന്നണി ഗായകൻ അമൽ സി അജിത്, നർത്തകി ഫിദ അഷ്റഫ്, ബാബുരാജ് പുത്തൂർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഇവരുടെ പാട്ടും ഡാൻസും രോഗികൾക്ക് ഇമ്പം പകർന്നു.
പരിപാടിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ , ആശപ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ ,പാലിയേറ്റിവ് രോഗികൾ, ജനപ്രതിനിധികൾ, ഹരിത കർമ്മസേന തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
കുടുംബസംഗമത്തിൽ പങ്കെടുത്ത മുഴുവൻ പാലിയേറ്റിവ് രോഗികൾക്കും സ്നേഹോപഹാരം നൽകിയാണ് പരിപാടിയിൽ നിന്ന് അവരെ യാത്രയാക്കിയത്. വിഭവ സമ്യദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.
ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഈ വർഷം 12 ലക്ഷം രൂപ പാലിയേറ്റിവ് ഹോം കെയർ പദ്ധതിക്കായി വകയിരുത്തിയാണ് ഇവർക്കാവശ്യമായ ആരോഗ്യ -ക്ഷേമ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
പദ്ധതിക്ക് പുറത്തുള്ള പ്രവർത്തനങ്ങളും കുടുംബ സംഗമങ്ങളും നടത്തുന്നതിനുള്ള ഫണ്ട് സമാഹരിക്കുന്നത് 'കനിവ് ' സമിതിയിലൂടെ പൊതുജനങ്ങളിൽ നിന്നുമാണ്.
രാജു അമ്പലത്തിങ്കൽ, മുൻ പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ , ഡോ. പ്രിയ കെ.വി , മുഹമ്മദലി കെ.എം,മഞ്ജു ഷിബിൻ,ജോസ് , കെ ഡി ആൻറണി രാധാമണി ദാസൻ ,ലിസി സണ്ണി,ഷൈനി ബെന്നി ,അപ്പു കോട്ടയിൽ ബീന ആറാംപുറത്ത്,ഷൗക്കത്തലി, ബിന്ദു ജോൺസൺ, റോബർട്ട് നെല്ലിക്കതെരുവിൽ, പ്രസാദ്, പി.ടി ഹാരിസ്, ഡോ. ഫെസിന ഹസ്സൻ , ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം, റീന സി എം , പാലിയേറ്റീവ് നേഴ്സ് ലിസി ടി എ , ഡോ. കെ സീമ ,ഷില്ലി എൻ.വി (പിച്ച്എൻ) സ്റ്റാഫ് നേഴ്സ് ഷീജ, ചഷമചന്ദ്രൻ (ഐസി ഡി എസ്സ്) എന്നിവർ സംസാരിച്ചു.
إرسال تعليق