താമരശ്ശേരി: ഗ്രാമ പഞ്ചായത്ത് പരിധിയിലെ കിടപ്പു രോഗികളെ വീട്ടില്‍ ചെന്ന് പരിചരിക്കുന്ന താമരശ്ശേരി പൂക്കോയ തങ്ങള്‍ ഹോസ്പിസ്(പി.ടി.എച്ച്) വളണ്ടിയര്‍മാരുടെ സംഗമവും പ്രവര്‍ത്തക കണ്‍വെന്‍ഷനും സി. മോയിന്‍കുട്ടി ഹാളില്‍ നടന്നു.
ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷ്‌റഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എച്ച് ചെയര്‍മാന്‍ പി.എസ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബൂട്ടി മാസ്റ്റര്‍ ശിവപുരം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.പി. ഹാഫിസ് റഹിമാന്‍ പദ്ധതി വിശദീകരിച്ചു.
പി.ടി.എച്ച് സി.ഇ.ഒ ഡോ. എം.എ അമീറലി ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന. സെക്രട്ടറി എം. സുല്‍ഫീക്കര്‍, എന്‍.പി. മുഹമ്മദലി മാസ്റ്റര്‍, എം മുഹമ്മദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ. സൗദാബീവി, താമരശ്ശേരി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് വി.കെ. മുഹമ്മദ് കുട്ടിമോന്‍, റസീന സിയാലി, എം.ടി അയ്യൂബ് ഖാന്‍ സംസാരിച്ചു. കണ്‍വീനര്‍ ലത്തീഫ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ എം.കെ അബ്ദുസമദ് നന്ദിയും പറഞ്ഞു.
إرسال تعليق