കൂടരഞ്ഞി : പുന്നക്കൽ ചപ്പാത്ത് കടവിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.
പുന്നക്കൽ താഴ്ത്തുപറമ്പിൽ അഗസ്ത്യൻ ജോസഫ് (പ്രിൻസ് -58)ആണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് മാരുതി ആൾട്ടോ കാർ കത്തുന്നത് കണ്ടത്.
തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വിരലടയാള വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്തെത്തി.തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഓഫീസർ സിഐ ജിതേഷ്,സബ് ഇൻസ്പെക്ടർ ബേബി മാത്യു,സീനിയർ സിപിഒ അനൂപ്,സിപിഒമാരായ മഹേഷ്, രതീഷ്,സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
സംസ്കാര ശുശ്രൂഷകൾ
നാളെ (14/01/2024 ) ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് വിളക്കാൻതോട് ചർച്ച് സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു.
മുക്കം പള്ളോട്ടി ഹിൽ പബ്ലിക് സ്കൂളിന്റെ പുന്നക്കൽ റൂട്ട് ബസ് ഡ്രൈവറായിരുന്നു പ്രിൻസ്.
ഭാര്യ : ടെനി പ്രിൻസ് (കരിയാത്തുംപാറ ഓരില്‍ കുടുംബാംഗം).
മകൾ - സാന്ദ്ര പ്രിൻസ്.
إرسال تعليق