കൂടത്തായി സെൻ്റ്.മേരീസ് ഹൈസ്കൂൾ സ്കൗട്ട് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ, കോഴിക്കോട് വനം വന്യജീവി വകുപ്പ് കുറ്റ്യാടി റേഞ്ചിൻ്റെ സഹകരണത്തോടെ   ജാനകിക്കാട് കാട്ടുതീ പ്രതിരോധ സന്ദേശ യാത്ര നടത്തി.77 കേഡറ്റുകൾ പങ്കെടുത്തു. ഫോറസ്റ്റ് ബീറ്റ് ഓഫീസർ ശ്രീ. ദീപേഷ് ഉദ്ഘാടനം ചെയ്തു. 


വന സംരക്ഷണ സമിതി പ്രസിഡണ്ട് ശ്രീ.രാജേഷ് അധ്യക്ഷം വഹിച്ചു.വനം വകുപ്പ് ഗൈഡ് ശ്രീ.സുധീഷ് ക്ലാസുകൾ നയിച്ചു. വനത്തിൽ കൂടിയുള്ള യാത്രയും, അറിവും കേഡറ്റുകൾക്ക് വ്യത്യസ്തമായ അനുഭവം ആയിരുന്നു. അധ്യാപകരായ തോമസ് അഗസ്റ്റിൻ, ആൽബിൻ ബേബി, മനു തോമസ്, മഞ്ജു ഗ്രിഗറി, ഐശ്വര്യ വിജയൻ ,മഞ്ജു ജോർജ്, ജോസിൻ ജോൺ, ഷിതിൻ വർഗീസ്  എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم