കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ 75-ാം വാർഷിക ആഘോഷ പരിപാടി OFF BEAT 2K24 നാളെ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ തുടക്കമാകും.
രാവിലെ 10നു ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ ബഥനി സിസ്റ്റേഴ്സ് കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ മാനേജർ റവ. മദർ തേജസ് എസ് ഐ സി അധ്യക്ഷത വഹിക്കും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിന്റെ ഉദ്ഘാടനവും സംയുക്ത ഡയറി പ്രകാശനവും നിർവഹിക്കും.
മൈക്കാവ് സെന്റ് ജോർജസ് മലങ്കര കത്തോലിക്ക ഇടവക വികാരി റവ. ഫാ. മാർട്ടിൻ വിലങ്ങുപാറ അനുഗ്രഹപ്രഭാഷണം നടത്തും.
അഭിനേതാവും യങ് മോട്ടിവേറ്ററുമായ ജിതു ജോസ് മതാപ്പാറ മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ ജനപ്രതിനിധികൾ, പൗര പ്രമുഖർ, സ്കൂൾ പിടിഎ ഭാരവാഹികൾ, പൂർവ വിദ്യാർത്ഥികൾ പൂർവ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും.
വിദ്യാർത്ഥികളുടെ മനം കവരുന്ന വിവിധയിനം കലാപരിപാടികൾ വേദിയിൽ അരങ്ങേറും
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കായി ഉച്ചഭക്ഷണം ക്രമീകരിച്ചതായി സംഘാടക സമിതിയഗംങ്ങളായ പ്രിൻസിപ്പാൽ ബിബിൻ സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രെസ് സി. മെൽവിൻ, സി മരിയ തെരേസ്, പി ടി എ പ്രസിഡന്റ് ഷിജി ആന്റണി എന്നിവർ അറിയിച്ചു.
إرسال تعليق