തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 69-ാം മത് സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്നലെ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ. ജോസഫ് വർഗ്ഗീസ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
34 വർഷത്തെ അധ്യാപനത്തിന് ശേഷം വിരമിക്കുന്ന എച്ച്.എസ്. എസ്. ടി മലയാളം അധ്യാപിക ലിസി ചെറിയാൻ ടീച്ചർക്ക് യാത്രയയപ്പ് നൽകി.
വിപിൻ എം. സെബാസ്റ്റ്യൻ, സജി തോമസ് പി, വാർഡ് മെമ്പർ ലിസി എബ്രഹാം ജെമീഷ് സെബാസ്റ്റ്യൻ, സുനിൽ പോൾ, സിസ്റ്റർ ദീപ സി. എം.സി, ഷീജ സണ്ണി , ആൻ്റപ്പൻ ചെറിയാൻ, ട്രോയമ്മ വി, റോസൺ മൈക്കിൾ എന്നിവർ മുഖ്യാതിഥികളായിരുന്നു. സാംസ്ക്കാരിക പരിപാടികൾക്ക് ശേഷം കൊച്ചു കൂട്ടുകാർ ഒരുക്കുന്ന വർണ്ണാഭമായ കലാവിരുന്ന് തരംഗ് 2k24 വാർഷികാഘോഷത്തിൻ്റെ മാറ്റ് കൂട്ടി.
Post a Comment